---
title: "ധർമ്മടം പോലീസ് സ്റ്റേഷൻ വളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക് ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ അപകടം"
english_title: "Driver injured after goods lorry loses control at Dharmadam police station bend, hits tree; major accident avoided as it was early morning"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/338956/Driver injured after goods lorry loses control at Dharmadam police station bend, hits tree; major accident avoided as it was early morning"
published_at: "2026-01-29T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b3ef0bdf74_1001086129.jpg"
keywords: []
---

# ധർമ്മടം പോലീസ് സ്റ്റേഷൻ വളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക് ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ അപകടം

> **Lead Summary:** ദേശിയ പാതയിൽ വാഹന അപകടങ്ങൾ പതിവായ ധർമ്മടം പോലീസ് സ്റ്റേഷൻ പരിസരത്തെ കൊടുംവളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി റോഡിൽ നിന്നും തെന്നി വഴിയോരത്തെ മരത്തിലിടിച്ചു നിന്നു.

## Article Content

ദേശിയ പാതയിൽ വാഹന അപകടങ്ങൾ പതിവായ ധർമ്മടം പോലീസ് സ്റ്റേഷൻ പരിസരത്തെ കൊടുംവളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി റോഡിൽ നിന്നും തെന്നി വഴിയോരത്തെ മരത്തിലിടിച്ചു നിന്നു.

അപകടത്തിൽ കെ.എൽ. 57. 0379 ലോറി ഡ്രൈവർ കോഴിക്കോട് ചെലവൂരിലെ അസീസിന് (55) ഇടത് കാലിന് പരിക്കേറ്റു. മംഗലാപുരത്തു നിന്നും പാം ഓയിലുമായി കോഴിക്കോട് എളവണ്ണയിലേക്ക് പോവുന്നതിനിടയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടയിൽ ധർമ്മടത്തെ വലിയ വളവിൽ ചരക്ക് ലോറി നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. .

ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ 2 യുവാക്കൾ ലോറി ഇടിച്ചു മരിച്ചിരുന്നു. പിന്നീട് ഇവിടത്തെ കൊടും വളവിൽ നിയന്ത്രണം തെറ്റിയ വാഹനങ്ങൾ പാഞ്ഞുകയറി പലവട്ടം പോലീസ് സ്റ്റേഷന്റെ മതിൽ തകർന്നിരുന്നു. ഇവിടെ കൂടുതൽ സ്ഥലം ഏറ്റെടുത്ത് വളവ് നിവർത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നുവെങ്കിലും പ്രഖ്യാപനം ജലരേഖയായി മാറി..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/338956/Driver injured after goods lorry loses control at Dharmadam police station bend, hits tree; major accident avoided as it was early morning)